കൊതുക് നിവാരണയജ്ഞം
പള്ളുരുത്തി: ലോക കൊതുകുദിനത്തില്‍ ഇടക്കൊച്ചി ജ്ഞാനോദയം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊതുകു നിവാരണ യജ്ഞം നടത്തി. ഇടക്കൊച്ചിയിലെ എല്ലാ വീടുകളും കുട്ടികള്‍ സന്ദര്‍ശിച്ച് 'കൊതുകിന്റെ വളര്‍ച്ചയും അവ പരത്തുന്ന രോഗങ്ങളും' എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സ് നടത്തി.
പ്രിന്‍സിപ്പല്‍ പി.എസ്.ബി. നായര്‍, സ്‌കൂള്‍ മാനേജര്‍ പ്രകാശന്‍, സഭാ സെക്രട്ടറി ആര്‍. ഷാജി, അരുന്ധതി, പ്രദീപ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ മിനിമോള്‍ എന്നിവര്‍ സംസാരിച്ചു. സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കൊച്ചി: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി, കാഞ്ഞിരമറ്റം കെഎംജെ പബ്ലിക് സ്‌കൂളില്‍ കൊതുക്ജന്യ രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. കര്‍ഷകദിനത്തിന്റെ ഭാഗമായി ഏത്തവാഴകൃഷിയുടെ വിളവെടുപ്പും നടന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ചന്ദ്രലേഖ, സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍. സ്മിതമോള്‍, സീഡ് ക്ലബ്ബ് അംഗങ്ങളായ അഞ്ജന എന്‍. നായര്‍, ഫാത്തിമ കെ.എ. എന്നിവര്‍ നേതൃത്വം നല്‍കി.
ഇടക്കൊച്ചി പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സീഡ്
പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകളിലെത്തി
കൊതുക് നിവാരണ പരിപാടികള്‍ വിശദീകരിക്കുന്നു