ഇരിങ്ങാലക്കുട: ദീപം സാക്ഷിയായി അവയവദാന സന്ദേശം കൈമാറി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതൃകയായി. ദേശീയ അദ്ധ്യാപക ദിനത്തില്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അവയവദാന സന്ദേശപരിപാടി സംഘടിപ്പിച്ചത്. രക്തവും നേത്രവും ദാനം ചെയ്യുന്നതുപോലെ നമ്മുടെ അവയവങ്ങളും ദാനം ചെയ്യാമെന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ മിനി സി. ഉദ്ഘാടനം ചെയ്തു. ലിഷ വി.വി, ജയലക്ഷ്മി, അര്‍ച്ചന, രജിത, റാണി സി, നരേന്ദ്രന്, റാണി ജേക്കബ്ബ് തുടങ്ങിയവര്‍ സംസാരിച്ചു.
സിഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ് ശ്രീജിത്ത്, ആതിര, പാര്‍വ്വതി, മരിയ, തമന്ന, സുല്‍ത്താന, പൂജ, അമൃത എന്നിവര്‍ നേതൃത്വം നല്കി.