രാജകുമാരി: ഇരുപത്തിയൊന്നു വര്‍ഷം രാജകുമാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായിരുന്ന ഗംഗാധരന്സാറിനരികിലെത്തി പഴയകാല ഓര്‍മ്മകള്‍ പങ്കുവച്ച് മംഗളപത്രം നല്കാന് അധ്യാപക ദിനത്തില്‍ വിദ്യാര്‍ഥികളെത്തി. അധ്യാപികയായിരുന്ന ഭാര്യക്കൊപ്പം വിദ്യാര്‍ഥികളെ സ്വീകരിച്ചപ്പോള്‍ ഓര്‍മ്മച്ചെപ്പുകള്‍ തുറന്ന് പഴയകാലത്തെ സ്കൂള്‍ജീവിതകാലം സാറും ടീച്ചറും കുട്ടികള്‍ക്ക് പങ്കുവച്ചു.
അധ്യാപകനായ സന്തോഷ് തോന്നയ്ക്കല്‍ ഗംഗാധരന് സാറിനായി തയ്യാറാക്കിയ മംഗളപത്രം വായിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ അല്ലി എസ്.ചന്ദ്രന് സാറിനെ പൊന്നാടയണിയിച്ച് ഉപഹാരം നല്കി. അധ്യാപകരായ