ആലപ്പുഴ: കനാല്‍ക്കരയിലെ മരങ്ങള്‍ വെട്ടിയതിനെതിരെ എസ്.ഡി.വി. ബോയ്സ് സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ നഗരസഭ അധ്യക്ഷയ്ക്ക് കത്ത് നല്കി. ആലപ്പുഴ നഗരത്തിലേക്ക് വിദേശികളെ ആകര്ഷിക്കുന്നതുപോലും ജൈവ സമ്പത്ത് ആണെന്നിരിക്കെ അത് ഇല്ലാതാക്കാനുള്ള നടപടികള്‍ തടയണം. വികസനവും ശുചീകരണ പ്രവര്‍ത്തനങ്ങളും ആവശ്യമാണെങ്കിലും വൃക്ഷങ്ങള്‍ വെട്ടി നശിപ്പിച്ചും പക്ഷികളെ കൊന്നുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ഇത്തരം നടപടികള്‍ക്ക് അനുവാദം നല്‍കരുതെന്നും സീഡ് ക്ലബ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.