ഓണത്തിന് ഒരുവട്ടി പച്ചക്കറി പദ്ധതി

Posted By : tcradmin On 5th September 2013


വടക്കാഞ്ചേരി:സീഡ് പദ്ധതിയുടെ ഭാഗമായി മുണ്ടത്തിക്കോട് എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. ഓണത്തിന് ഒരു വട്ടി പച്ചക്കറി എന്ന ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയുടെ വിളവെടുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. ബാലാമണി നിര്‍വ്വഹിച്ചു. ചീര, പാവല്‍, വെണ്ട, വഴുതിന, തക്കാളി, കുമ്പളം, പയര്‍ എന്നിവാണ് കൃഷി ഇറക്കിയിരുന്നത്.

പച്ചക്കറികള്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ പരിപാടിക്ക് ഉപയോഗിക്കുകയാണ് പ്രധാന അധ്യാപിക എം. പത്മജ. പ്രോഗ്രാം ഓഫീസര്‍ എം.പി. പ്രതീഷ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ മഞ്ജുഷ, പി. അശോകന്‍, എന്‍. പ്രസന്ന, മനോജ്, എം. കെ. ബിന്ദു, പി.ടി.എ. പ്രസിഡന്റ് എം. ബാബു എന്നിവര്‍ പങ്കെടുത്തു. പെരിങ്ങണ്ടൂര്‍ സവ്വീസ് സഹകരണ ബാങ്ക് മുണ്ടത്തിക്കോട് കൃഷി ഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി ചെയ്തത്. മികച്ച തോട്ടത്തിനുള്ള കൃഷിഭവന്‍ പുരസ്‌കാരവും ലഭിച്ചു. 

Print this news