പൂച്ചട്ടി: ഭാരതീയ വിദ്യാഭവനിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിരീതികളും പുതിയതും നല്ല വിളവു തരുന്നതുമായ ഇനം പച്ചക്കറികളും പരിചയപ്പെടുത്തി. ഗ്രീന്‍വാലി എന്ന 4 ഏക്കറോളം വരുന്ന കൃഷിയിടമാണ് വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചത്. കര്‍ഷകര്‍ അവരുടെ പുതിയ ഇനം പടവലങ്ങ, കയ്പക്ക, പയര്‍, മത്തങ്ങ, ഇളവന്‍ എന്നീ പച്ചക്കറികളെ കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു നല്‍കി. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കര്‍ഷകരുമായി പങ്കുചേര്‍ന്നുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പലതവണയായി 14 ടണ്ണോളം പച്ചക്കറി ഉല്പാദിപ്പിച്ചിരുന്നു. അധ്യാപകരായ അഞ്ജുഷ, ദീപ എന്നിവര്‍ നേതൃത്വം നല്‍കി.