എസ്.വി.ഹൈസ്കൂളില്‍ സൗരോര്‍ജക്കുട

Posted By : Seed SPOC, Alappuzha On 3rd September 2013


 
 
പാണ്ടനാട്: എസ്.വി.ഹൈസ്കൂളില്‍ ഉപയോഗശൂന്യമായ ഡിഷ് ആന്റിന സൗരോര്‍ജക്കുടയാകുന്നു. ഇതില്‍ വെള്ളം തിളപ്പിക്കുകയും കാപ്പിയിടുകയും ചെയ്യാം. അലുമിനിയം ഷീറ്റുകള്‍ പൊതിഞ്ഞ ഡിഷ് ആന്റിനയില്‍ പതിക്കുന്ന സൂര്യതാപം റിസീവര്‍ സ്റ്റാന്‍ഡില്‍ വച്ച കെറ്റിലില്‍ കേന്ദ്രീകരിക്കുമ്പോഴാണ് വെള്ളം ചൂടാകുക.
സ്കൂള്‍ ജീവനക്കാരനായ ഡി.സജീവ്കുമാര്‍ കൈലാസയാത്രയ്ക്കിടയില്‍ ടിബറ്റില്‍ ഈ മാര്‍ഗം വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടു. അതില്‍നിന്നാണ് "മാതൃഭൂമി' സീഡ് ക്ലബ് അംഗങ്ങളെക്കൊണ്ട് ഇത്തരമൊരു സൗരോര്‍ജക്കുട ഉണ്ടാക്കിയത്.
 ഡി.സജീവ്കുമാര്‍ ഇതിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് എം.സി.അംബികാകുമാരി, ജി.കൃഷ്ണകുമാര്‍, ടി.കെ. ശശി, വി.ജി.മനേഷ്, കൃഷ്ണന്‍ നമ്പൂതിരി, സി.ശ്രീകല, ഗിരിജ, ബീന, ബിന്ദുപോള്‍, ഷീല, വിദ്യ ജി.കൃഷ്ണന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് എന്നിവര്‍ പങ്കെടുത്തു.
 

Print this news