സീഡ് പ്രവര്‍ത്തനോദ്ഘാടനവും ബോധവത്കരണ ക്ലാസ്സും

Posted By : ktmadmin On 6th July 2013


കാരിക്കോട്:കാരിക്കോട് കെ.എ.എം.യു.പി.എസ്സില്‍ 'സമൂഹനന്മ കുട്ടികളിലൂടെ' എന്ന ആശയത്തോടെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ പി.ജി.എം.നായര്‍ നിര്‍വ്വഹിച്ചു. ബോധവത്കരണ ക്ലാസ്സില്‍ പരിസ്ഥിതി സൗഹാര്‍ദ്ദം എന്ന ആശയം കുട്ടികളിലേക്ക് പകര്‍ന്നു. മഴക്കാലത്ത് പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മാലിന്യ നിര്‍മ്മാര്‍ജനം, കൊതുകുനിയന്ത്രണം, വ്യക്തിശുചിത്വം എന്നീ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോയി മര്‍ക്കോസ്, ജിനി ഐസക്ക് എന്നിവര്‍ പ്രസംഗിച്ചു.
 

Print this news