ചാരുംമൂട്: "അവയവദാനം മഹാദാനം' എന്ന മുദ്രാവാക്യം വിദ്യാര്‍ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായി താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ "മാതൃഭൂമി' തളിര് സീഡ് നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അന്‍പതോളം അധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും അവയവദാന സമ്മതപത്ര സമര്‍പ്പണം നടന്നു.സ്കൂള്‍ മാനേജര്‍ അഡ്വ. പാലയ്ക്കല്‍ കെ.ശങ്കരന്‍ നായര്‍ അവയവദാന സമ്മതപത്രം പഞ്ചായത്ത് പ്രസിഡന്റ് കെ.രാധാകൃഷ്ണനുണ്ണിത്താന് നല്‍കി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എസ്.മധുകുമാര്‍ അധ്യക്ഷനായി. യോഗം കെ.രാധാകൃഷ്ണനുണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് എസ്.ശ്രീദേവി, പഞ്ചായത്തംഗം ലീന ശിവന്‍കുട്ടി, പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍, ഡെപ്യൂട്ടി എച്ച്.എം. പി.ശശിധരന്‍ നായര്‍, എ.എന്‍.ശിവപ്രസാദ്, എം.മാലിനി, ഡി.സരസ്വതി, സജി കെ.വര്‍ഗീസ്, റാഫി രാമനാഥ്, ഷീബ, എം.ആര്‍.അനിത, ജി.പ്രദീപ്കുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ എല്‍.സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.