ഭക്ഷ്യയില പ്രദര്‍ശനം

Posted By : knradmin On 31st August 2013


 മയ്യഴി: ഇരുപതോളം ഭക്ഷ്യയിലകളും 40 ഓളം ചാര്‍ട്ടുകളുമായി മാഹി ജവാഹര്‍ലാല്‍ നെഹ്രു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അനക്‌സില്‍ സീഡ് ക്ലബ് നടത്തിയ 'ഇലയറിയാന്‍' പരിപാടി ശ്രദ്ധേയമായി. കൊടുത്തൂവയും വെളിയും കാട്ടുചീരയും മണിച്ചീരയും ചുരുളിയും കോവക്ക ഇലയും തുടങ്ങി നിരവധി ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദര്‍ശനമാണ് സജീവ് കാവുങ്കര ഒരുക്കിയത്. 

              ഇലകള്‍ ഉപയോഗിച്ച് കറികളും തോരനും തുടങ്ങി എന്തൊക്കെ ഭക്ഷണപദാര്‍ഥങ്ങളാണ് ഒരുക്കാന്‍ കഴിയുക എന്ന് വിശദീകരിച്ചു. സീഡ് ക്ലബ് അംഗങ്ങളായ ആര്‍ദ്ര, വിസ്മയ, പ്രണവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ വി.പി.ഷമീദ, പ്രഥമാധ്യാപകന്‍ മോഹനന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. 
 

Print this news