മുള്ളേരിയ: പലതരം പച്ചക്കറികളുടെ രൂപങ്ങള്‍ പിടിച്ച് വരിവരിയായി നില്‍ക്കുന്ന കുട്ടികള്‍, അവര്‍ക്കുപിന്നില്‍ വിത്തുവണ്ടി. കുട്ടികളെ കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വിത്തുവണ്ടിക്ക് മുള്ളേരിയ സ്‌കൂളിലെ സീഡ് അംഗങ്ങളാണ് സ്വീകരണം നല്‍കിയത്. ഹൈസ്‌കൂള്‍ ചിത്രകലാധ്യാപകനായ സി.എസ്.സുരേഷിന്റെ സഹായത്തോടെ സീഡ് അംഗങ്ങളാണ് രൂപങ്ങള്‍ തയ്യാറാക്കിയത്. ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദിന്റെ നേത്വത്തില്‍ മുള്ളേരിയ ടൗണില്‍ നിന്ന് ഘോഷയാത്രയായാണ് സ്‌കൂളില്‍ എത്തിയത്. കുട്ടികളോടൊപ്പം കുമ്പള എ.ഇ.ഒ. കരുണാകര, ബ്ലോക്ക് പ്രസിഡന്റ് ബി.എം.പ്രദീപ്, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സുജാത ആര്‍.തന്ത്രി, വൈസ് പ്രസിഡന്റ് ജനനി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.സരസ്വതി, ജില്ലാ പഞ്ചായത്തംഗം പ്രമീള സി.നായക്ക്, ജില്ലാ പഞ്ചായത്തംഗം തിമ്മയ്യ, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എ.നാരായണന്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എച്ച്.ഉഷാകിരണ്‍, ചന്ദ്രപ്രഭ എന്നിവരും പങ്കെടുത്തു.