താമരക്കുളം വി.വി.എച്ച്.എസ്.എസ്സില്‍ പുകയിലവിരുദ്ധ ബോധവത്കരണ റാലി

Posted By : Seed SPOC, Alappuzha On 6th July 2013


ചാരുംമൂട്: താമരക്കുളം വി.വി. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ്ബും ഹെല്‍ത്ത് ക്ലബ്ബും ചുനക്കര ആരോഗ്യകേന്ദ്രവും ചേര്‍ന്ന് പുകയിലവിരുദ്ധ ബോധവത്കരണ ക്ലാസ്സും റാലിയും മഴക്കാല രോഗനിവാരണ ബോധവത്കരണവും നടത്തി. ആലപ്പുഴ ഡി.ഇ.എം. എം.ഒ.സാദിഖ് ചാരുംമൂട്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സെ്പക്ടര്‍ രാജു എന്നിവര്‍ ക്ലാസ്സ് നയിച്ചു. വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. വീട്ടിലും പരിസരത്തുമുള്ള കൊതുകിന്റെ സ്രോതസ്സുകള്‍ കണ്ടെത്തി നശിപ്പിക്കാനും ആഴ്ചയില്‍ ഒരുദിവസം വിദ്യാലയത്തില്‍ ഡ്രൈഡേ ആചരിക്കാനും തീരുമാനിച്ചു. ചുനക്കര സാമുഹിക ആരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.എം.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എസ്.ശ്രീദേവിയമ്മ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി.ശശിധരന്‍ നായര്‍, ഹെല്‍ത്ത് ക്ലബ് കണ്‍വീനര്‍ എം.ആര്‍.അനിത, സ്റ്റാഫ് സെക്രട്ടറി എ.എന്‍.ശിവപ്രസാദ്, സുനിത ഡി.പിള്ള, എ.ആര്‍.ജയശ്രീ, കെ.സഹിറബീവി, ജെസ്സി ജോര്‍ജ്, മാലിനി, റാഫി രാമനാഥ്, സുരേന്ദ്രന്‍, രജനി, അനിമോന്‍, ഉഷാകുമാരി, എസ്.ഷീബ എന്നിവര്‍ പങ്കെടുത്തു.
 

Print this news