ഇരിക്കൂര്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ചേടിച്ചേരി ദേശമിത്രം യു.പി. സ്കൂളിലെ സീഡ് പ്രവര്‍ത്തകരായ കുട്ടികള്‍ക്ക് 100 തേന്‍വരിക്ക തൈകള്‍ വിതരണം ചെയ്തു. സ്കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.സി.ബേബിലതയാണ് വീട്ടുമുറ്റത്ത് പാകി പാതി വളര്‍ത്തിയ 100 തേന്‍വരിക്ക തൈകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണത്തിനായി സ്കൂളില്‍ എത്തിച്ചത്. പ്രഥമാധ്യാപിക സി.വസന്തകുമാരി തൈകള്‍ വിതരണം ചെയ്തു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചക്കയുടെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്താനാണ് ഒരു വീട്ടില്‍ ഒരു തേന്‍വരിക്ക പദ്ധതിക്ക് തുടക്കം കുറിച്ചത്.