വാടാനപ്പള്ളി: തൃത്തല്ലൂര്‍ യു.പി. സ്‌കൂളിലെ കൊച്ചുകര്‍ഷകര്‍ക്ക് പ്രോത്സാഹനവുമായി വലപ്പാട് എഇഒ എ.ബി. ജയപ്രകാശ് എത്തി. സ്‌കൂളിലെ സീഡംഗങ്ങള്‍ നെല്‍ക്കൃഷിക്കായി വിതച്ച വിത്ത് ഞാറായി വളരുന്നത് എ.ഇ.ഒ. പരിശോധിച്ചു. കൃഷിക്ക് നേതൃത്വം നല്‍കുന്ന സീഡ് അംഗങ്ങളായ അനാമിക ഉണ്ണിക്കൃഷ്ണന്‍, സ്വാതി, ടി.ബി. കൃഷ്ണപ്രിയ എന്നിവരുടെ കാര്‍ഷിക ഡയറിയും എ.ഇ.ഒ. വിലയിരുത്തി. കുട്ടികളെ അഭിനന്ദിച്ചാണ് എ.ഇ.ഒ. മടങ്ങിയത്. പ്രധാനാധ്യാപിക സി.പി. ഷീജ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ദീപന്‍, അധ്യാപകന്‍ അജിത്‌പ്രേം എന്നിവര്‍ എ.ഇ.ഒ.യെ സ്വീകരിച്ചു