കടന്നപ്പള്ളി: കൃഷി മനുഷ്യന്റെ അതിജീവനമാണ് എന്ന സന്ദേശവുമായി വിദ്യാര്‍ഥികള്‍ കര്‍ഷകഭവനങ്ങളിലെത്തി. കടന്നപ്പള്ളി യു.പി.സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബംഗങ്ങളാണ് സമീപപ്രദേശങ്ങളിലെ പരമ്പരാഗത കര്‍ഷകകുടുംബങ്ങളിലെത്തിയത്. വിദ്യാലയത്തിലും സ്വന്തം വീട്ടിലും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവബോധമുണ്ടാക്കും എന്ന പ്രതിജ്ഞയുമായാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. പരിസ്ഥിതി ക്ലബംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് പ്രഥമാധ്യാപിക ടി.രാധ, സി.വി.വിനോദ്, കെ.നളിനി, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.അജയന്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കി.