തളിപ്പറമ്പ്: സര്‍സയ്യിദ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.
സി.ഡി.എം.ഇ.എ. പ്രസിഡന്റ് കെ.അബ്ദുള്‍ ഖാദറിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എം.ഇ.എ. ജനറല്‍ സെക്രട്ടറി കെ.വി.മുഹമ്മദ് കുഞ്ഞി, ഖാലിദ് എന്‍ജിനീയര്‍, മഹമൂദ് അള്ളാംകുളം, അലി മുതുകുട, അബ്ദുള്‍ മുത്തലിബ്, പി.സൈഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് കാട്ടില്‍ ക്യാമ്പ് സന്ദേശം നല്കി. കെ.സി.അനീസയെ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എ.അഷറഫ് സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.പി.സിറാജ് നന്ദിയും പറഞ്ഞു. വിവിധ സെക്ഷനുകളിലായി ക്രിയേറ്റീവ് ഡ്രാമ, സോഫ്റ്റ് സ്‌കില്‍ ഡവലപ്‌മെന്റ്, പുതിയ ചിറകുകള്‍, ഇന്‍ഡോര്‍ ഗെയിംസ്, കള്‍ചറല്‍ പ്രോഗ്രാം, ഡോക്യുമെന്ററി, കാര്‍ഷിക ബോധവത്കരണം, നൊസ്റ്റാള്‍ജിയ, എറോബാറ്റിക് എകൈ്‌സസ്, പ്രകൃതിയും നീയും തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു. വിദ്യാര്‍ഥികളുടെ വ്യക്തിത്വവികസനവും പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം. ക്യാമ്പ് ഞായറാഴ്ച വൈകിട്ട് സമാപിക്കും.