ഇരിട്ടി:മാതൃഭൂമി സീഡും തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ ചിത്രകലാധ്യാപകരുടെ കൂട്ടായ്മയായ ക്രയോണും ചേര്‍ന്നൊരുക്കിയ 'വര്‍ണക്കൊയ്ത്ത്' കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി.സ്‌കൂളില്‍ 60 വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ ശ്രദ്ധേയമായി.
നഷ്ടപെട്ടുപോകുന്ന ഒരു കാര്‍ഷികസംസ്‌കാരത്തെപ്പറ്റി വ്യാകുലപ്പെടുന്ന കുഞ്ഞുമനസ്സുകളുടെ വേവലാതികളാണ് പോസ്റ്റര്‍രചനയില്‍ നിറഞ്ഞു നിന്നത്.
പാടശേഖരങ്ങള്‍തന്നെ ഓര്‍മയാകുന്ന ഈ കാലത്ത് കൃഷി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് കുരുന്നുമനസ്സുകള്‍ ചിത്രങ്ങളില്‍ക്കൂടി വ്യക്തമാക്കുന്നു. പ്രഥമാധ്യാപിക കെ.രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് വി.പി.പ്രേമരാജ് നിര്‍വഹിച്ചു. ഇരിട്ടി എ.ഇ.ഒ. സി.ആര്‍.പദ്മിനി, ഡയറ്റ് ഫാക്കല്‍ട്ടി രത്‌നാഭായി എന്നിവര്‍ വിശിഷ്ടാതിഥികളായി.
എസ്.എസ്.ജി. പ്രതിനിധി എം.വിജയന്‍ നമ്പ്യാര്‍, എം.ശ്രീനിവാസന്‍, കെ.റനിത, സി.കെ.ലളിത, പി.വി.ശ്രീലത, വി.ടി.കാഞ്ചന, കെ.കെ.അബ്ദുള്‍ അസീസ്, അമയ അജിത്ത്, അനുശ്രീ കെ.എസ്., നമിന എന്‍., ദൃശ്യ ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കെ.കൃഷ്ണന്‍ നമ്പൂതിരിപ്പാട് സ്വാഗതവും സീഡ് കോഓര്‍ഡിനേറ്റര്‍ സുരേഷ്‌സാബു നന്ദിയും പറഞ്ഞു.