പുന്നപ്ര: മാതൃഭൂമി സീഡും വിദ്യാരംഗം കലാസാഹിത്യവേദിയും ചേര്‍ന്ന് അറവുകാട് ഹൈസ്കൂളില്‍ വായനദിനാഘോഷം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. പ്രഥമാധ്യാപിക വി.ബി.ഷീജ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കണ്‍വീനര്‍ ബി.ശ്രീലേഖ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡി.രഞ്ജന്‍, പി.കെ.ഉമാനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉപന്യാസ രചന, കാര്‍ട്ടൂണ്‍, ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നടത്തിയ ജില്ലാതല വായനമത്സരത്തിലെ വിജയി അബിന ഷുക്കൂറിനെ അഭിനന്ദിച്ചു. റേച്ചല്‍ കാഴ്‌സന്റെ "നിശ്ശബ്ദവസന്തം', സുഗതകുമാരിയുടെ കവിത എന്നീ പരിസ്ഥിതി പ്രാധാന്യമുള്ള കൃതികള്‍ കുട്ടികള്‍ക്ക് മുന്‍പില്‍ വായിച്ച് ചര്‍ച്ച നടത്തി.