ഇരിങ്ങാലക്കുട: സിറിയയിലെ ജനങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് സീഡ് വിദ്യാര്‍ത്ഥികള്‍ വായ് മൂടിക്കെട്ടി മൗനജാഥ നടത്തി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മനുഷ്യാവകാശ വിദ്യാഭ്യാസ ക്ലബ്ബും, സീഡ് യൂണിറ്റും ചേര്‍ന്നാണ് കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി അനുശോചന ജാഥ സംഘടിപ്പിച്ചത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, മനീഷ് എന്‍., ശ്യാംകുമാര്‍, കലേഷ്, രോഹിത് കൃഷ്ണ, കിരണ്‍ പ്രകാശ്, പ്രിയങ്ക ദാസന്, നീതു വിന്‍സന്റ്, അമൃത സി., ജാസ്മിന് ജോണി എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്കി.