മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ മണ്ണില്‍ മരം നട്ട് സീഡിന്റെ ഹരിതഭവനം പദ്ധതിക്ക് തുടക്കമായി

Posted By : tcradmin On 28th August 2013


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലെ മഹാത്മഗാന്ധിയുടെ പാദസ്പര്‍ശമേറ്റ മണ്ണില്‍ അശോകമരത്തിന്റെ തൈ നട്ട്, നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹരിതഭവനം പദ്ധതിക്ക് തുടക്കം കുറിച്ചു. 
     സ്‌കൂളിലെ സീഡ് - ജലശ്രീ യൂണിറ്റുകള്‍ വനം വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. 
      വിദ്യാര്‍ത്ഥികള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വനം വകുപ്പില്‍നിന്നും ലഭിച്ച തേക്ക്, മഹാഗണി, അശോകം തുടങ്ങിയ വൃക്ഷത്തൈകള്‍ ഭവനങ്ങളില്‍ വെച്ച് കൊടുക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. നാനൂറോളം വൃക്ഷത്തൈകളാണ് ഇതിലൂടെ വെച്ചുപിടിപ്പിക്കുന്നത്. 
      ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ഇ.എസ്. സദാനന്ദന്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ മിനി സി., രമാദേവി പി., ഗീത ടി., എ. രാജേശ്വരി എന്നിവര്‍ സംസാരിച്ചു. 
       സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, സുദേവ് പി.എസ്., നൂറിന്‍ റിയ, മനീഷ് എന്‍., വിനോദ് സി., ശ്രീലക്ഷ്മി, സഫാന ബീഗം, ശ്യാംകുമാര്‍, സച്ചിന്‍ എം.എസ്., രാമനാഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  
 

 

Print this news