സ്കൂള്‍ ഓഡിറ്റോറിയവും സീഡ് ക്ലബ്ബിന്റെ നെല്‍ക്കൃഷിയും ഉദ്ഘാടനം ചെയ്തു

Posted By : Seed SPOC, Alappuzha On 27th August 2013


വള്ളികുന്നം: വള്ളികുന്നം എ.ജി.ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയതായി നിര്‍മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് ക്ലബ് ആരംഭിക്കുന്ന നെല്‍ക്കൃഷിയുടെ ഉദ്ഘാടനവും ചികിത്സാ സഹായധനവിതരണവും ഇതോടൊപ്പം നടന്നു. 
ഓഡിറ്റോറിയം ഉദ്ഘാടനം വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. രാജലക്ഷ്മി നിര്‍വഹിച്ചു. പുഞ്ചവാഴ്ക പുഞ്ചയില്‍ ഒരേക്കറോളം പാടത്ത് സീഡ് ക്ലബ് നടത്തുന്ന നെല്‍ക്കൃഷി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം ഡി. തമ്പാന്‍ ഉദ്ഘാടനം ചെയ്തു. കൃഷിയിറക്കാനുള്ള നെല്‍വിത്ത് ഡി. തമ്പാനില്‍നിന്ന് സ്കൂള്‍ ചെയര്‍മാനും സീഡ് ക്ലബ് കണ്‍വീനറുമായ ആര്‍. വിഷ്ണു ഏറ്റുവാങ്ങി. 
ജന്മനാ കൈകാലുകള്‍ക്ക് ചലനശേഷി കുറഞ്ഞ ശരത് എന്ന വിദ്യാര്‍ഥിക്കുള്ള സഹായധനവിതരണം പ്രിന്‍സിപ്പല്‍ എസ്. രാജേശ്വരി നിര്‍വഹിച്ചു. സ്കൂളിലെ എന്‍.സി.സി. യൂണിറ്റാണ് ഈ കുട്ടിയുടെ ചികിത്സ ഏറ്റെടുത്തിരിക്കുന്നത്. 
പി.ടി.എ. പ്രസിഡന്റ് വി. രാജേന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 
  ഹെഡ്മിസ്ട്രസ് എസ്. നിര്‍മ്മലകുമാരി, എന്‍. അരവിന്ദാക്ഷന്‍, ഡി. രോഹിണി, എസ്. രാമകൃഷ്ണപിള്ള, എം.പി. രവികുമാര്‍, വി. മനോജ്കുമാര്‍, എം. ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 
 

 

Print this news