ഫ്‌ളാഷ് മോബുമായി സീഡ് വിദ്യാര്‍ത്ഥികള്‍

Posted By : tcradmin On 28th June 2013


ഇരിങ്ങാലക്കുട: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ഫ്‌ളാഷ് മോബ് ഡാന്‍സ് സംഘടിപ്പിച്ചു. ലഹരിവിരുദ്ധ നാടകത്തോടെ ആരംഭിച്ച് ഫ്‌ളാഷ് മോബ് ഡാന്‍സിലേയ്ക്ക് പ്രവേശിക്കുന്ന രീതിയിലാണ് വ്യത്യസ്തമായ പരിപാടി അവതരിപ്പിച്ചത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, സംഗീത എന്‍.എസ്., നിസ്‌നാ നിയാസ്, ഗൗരി കെ. കര്‍ത്ത, സുദേവ് പി.എസ്., വിനോദ് സി., നൂറിന്‍ റിയ, ടി.എസ്. ജീബിഷ, ശ്രീലക്ഷ്മി, അശ്വതി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 
 

 

Print this news