ആലപ്പുഴ: ചുറ്റുപാടും നിറഞ്ഞുനില്‍ക്കുന്ന പച്ചത്തലപ്പുകള്‍ക്ക് പിന്നിലെ ഔഷധഗുണങ്ങള്‍ അടുത്തറിഞ്ഞപ്പോള്‍ കുരുന്നുകള്‍ക്ക് അമ്പരപ്പ്. അടുത്തുകണ്ട ഔഷധസസ്യങ്ങള്‍ക്ക് പിന്നിലെ അത്ഭുതങ്ങളെക്കുറിച്ച് അവര്‍ വിവരങ്ങള്‍ ശേഖരിച്ചു. തമ്പകച്ചുവട് ഗവ.യു.പി.സ്കൂളിലെ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രകൃതിയുടെ വരദാനങ്ങളായ ഔഷധസസ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രകൃതിയിലേക്ക് എത്തിനോട്ടം സംഘടിപ്പിച്ചത്.
വൈപ്പിന്‍ മഹേഷ് മങ്ങാടിന്റെ നേതൃത്വത്തില്‍ ഔഷധസസ്യങ്ങളെക്കുറിച്ച് ക്ലാസ്സും ഔഷധക്കഞ്ഞി തയ്യാറാക്കി വിതരണവും നടത്തി. ഒപ്പം സ്കൂള്‍ വളപ്പില്‍ ഔഷധോദ്യാനവും ഒരുക്കി. സീഡ്ക്ലബ്ബിനൊപ്പം അനുബന്ധ സംഘടനകളും ചേര്‍ന്നായിരുന്നു പരിപാടി. മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ഷീല ചന്ദ്രബോസ് ഔഷധോദ്യാനം തുറന്നുകൊടുത്തു. എസ്.എം.സി. ചെയര്‍മാന്‍ രാജീവ് ജി. അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്‌ഹെലനി, എം.ഷുക്കൂര്‍, ലൈലാബീവി, മൈമുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ വിദ്യ നേതൃത്വം നല്കി.