കരിമണ്ണൂര്‍: പ്ലാസ്റ്റിക്കിനെ സ്‌നേഹിച്ചുകൊണ്ട് അതിന്റെ ഉപയോഗം കുറയ്ക്കാനും ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്‌വസ്തുക്കള്‍ അലക്ഷ്യമായി ഉപേക്ഷിക്കാതെ കുട്ടികള്‍തന്നെ വേര്‍തിരിച്ച് പുനരുപയോഗത്തിന് നല്‍കാനുമുള്ള മാതൃഭൂമി സീഡിന്റെ 'ലവ്പ്ലാസ്റ്റിക്' പദ്ധതിയുടെ നാലാംഘട്ട പ്ലാസ്റ്റിക് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ വെള്ളിയാഴ്ച നടക്കും. രാവിലെ 10ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ദാമോദരന്‍ ഉദ്ഘാടനം ചെയ്യും.
ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് പെലിക്കണ്‍ ഫൗണ്ടേഷനാണ് സാങ്കേതികസഹായം നല്‍കുന്നത്. ഹെഡ്മാസ്റ്റര്‍ ജോസഫ് ജോണ്‍ അധ്യക്ഷത വഹിക്കും. കരിമണ്ണൂര്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ സണ്ണി ജോസഫ്, ഈസ്റ്റേണ്‍ ഗ്രൂപ്പ്‌സെയില്‍സ് സൂപ്പര്‍വൈസര്‍ അജു മാറാട്ടില്‍, പി.ടി.എ. പ്രസിഡന്റ് സോമി പറയനിലയം, മാതൃഭൂമി പരസ്യം അസി. മാനേജര്‍ ടോമി ജോസഫ് എന്നിവര്‍ പ്രസംഗിക്കും. സ്‌കൂള്‍ സീഡ് ക്ലബ് പ്രസിഡന്റ് സരണ്‍ രാജീവ് സ്വാഗതവും സീഡ് ക്ലബ് ജോയിന്റ് സെക്രട്ടറി ഗോപിക എസ്. കോനാട്ട് നന്ദിയും പറയും.