മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി

Posted By : idkadmin On 23rd August 2013


കട്ടപ്പന: നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ബുധനാഴ്ച മാതൃഭൂമി സീഡ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി ആന്റണി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മധുക്കുട്ടന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മാനേജര്‍ ബി.ഉണ്ണിക്കൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.

മത്സരപരീക്ഷകളിലെ വിജയികള്‍ക്കും കാഞ്ചിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ മികച്ച കുട്ടിക്കര്‍ഷകനും യോഗത്തില്‍ സമ്മാനങ്ങള്‍ നല്‍കി. സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സംഗമവും കട്ടപ്പന ലയണ്‍സ് ക്ലബ് മാതൃഭൂമിയുമായി ചേര്‍ന്ന് ആവിഷ്‌കരിച്ച മധുരം മലയാളം പദ്ധതി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മധുരം മലയാളം പദ്ധതി ഉദ്ഘാടനം ലയണ്‍സ് ക്ലബ് സെക്രട്ടറി മോഹനന്‍ പാറയില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് പത്രം നല്‍കി നിര്‍വഹിച്ചു. കുട്ടികളെ ദത്തെടുക്കല്‍ പദ്ധതി ക്ലബ് പ്രസിഡന്റ് അഡ്വ. ടോം തോമസ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി അസി. സെയിന്‍സ് ഓര്‍ഗനൈസര്‍ കെ.സതീഷ് പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റര്‍ കെ.എന്‍.രാധാകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് നടന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു തെക്കേല്‍ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശ്രീദേവി, ഡോ. എം.എസ്.വിശ്വംഭരന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Print this news