ഇരിങ്ങാലക്കുട:കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് ബോധവത്കരണവുമായി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ചു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനുള്ള നാടന്‍ ഔഷധങ്ങളായ കറിവേപ്പ്, വെളുത്തുള്ളി, ഇരുമ്പന്‍പുളി, മോര്, ഇഞ്ചി തുടങ്ങിയവ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ബോധവത്കരണം. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ലഘുലേഖയും വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്തു. കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലുപ്പത്തില്‍ ദിവസവും രാവിലെ ചെറുചൂട് വെള്ളത്തില്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനുള്ള നാടന്‍ ഔഷധമാണെന്ന് കുട്ടികള്‍ ബോധവത്കരിച്ചു. കറിവേപ്പ് ഇല്ലാത്ത വീടുകളില്‍ ഓരോ തൈകളും കുട്ടികള്‍ നട്ടുനല്‍കി. സീഡ് കോ-ഓഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, നൂറിന്‍ റിയ, മനീഷ്, അഖില്‍, സഫാന ബീഗം, സംഗീത, ദേവപ്രിയ, പ്രിയങ്കാദാസന്‍, രാമനാഥന്‍, നീതു മോഹന്‍, കീര്‍ത്തന തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.