ആലപ്പുഴ: മഴയും വെള്ളപ്പൊക്കവും മനുഷ്യരെയും ജീവികളെയും എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് മാതൃഭൂമി സീഡ് വിദ്യാര്‍ഥികളില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ ക്ഷണിച്ചു. സ്വന്തം പ്രദേശത്തെ വെള്ളപ്പൊക്കവും മഴക്കെടുതിയുമാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. തിരഞ്ഞെടുക്കുന്ന റിപ്പോര്‍ട്ടുകള്‍ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കും.
സ്കൂളിലും ചുറ്റുവട്ടത്തും നടക്കുന്ന പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ജനങ്ങളെ അറിയിക്കല്‍ സീഡ് റിപ്പോര്‍ട്ടറുടെ ചുമതലയാണ്. റിപ്പോര്‍ട്ടിനൊപ്പം വിദ്യാര്‍ഥിയുടെ പേര്, സ്കൂളിന്റെ പേര്, ക്ലാസ്സ് എന്നിവ എഴുതണം. റിപ്പോര്‍ട്ടുകള്‍ mbiseedalp@gmail.com എന്ന വിലാസത്തില്‍ വിശദവിവരങ്ങള്‍ അയയ്ക്കാം. ഫോണ്‍: 9744778680.