അടൂര്‍: തൊഴുത്തില്‍ അന്തിയുറങ്ങിയ കണ്ണനും കുടുംബവും ഇനി ഗിരീഷ് നല്‍കിയ അഞ്ച്‌സെന്റ് ഭൂമിയുടെ അവകാശികള്‍. പറക്കോട് പി.ജി.എം.ബോയ്‌സ് സ്‌കൂളിലെ (അമൃത ബോയ്‌സ്) മാതൃഭൂമി സീഡ് ക്ലബ്ബ് യൂണിറ്റ് നപ്രസിഡന്റുകൂടിയായ എം.എച്ച്.ഗിരീഷ്, സഹപാഠിക്ക് വസ്തുവിന്റെ രേഖകള്‍ ബുധനാഴ്ച സ്‌കൂളില്‍നടന്ന ചടങ്ങില്‍ കൈമാറി.ഗിരീഷിനും കണ്ണനും അനുജന്‍ ഉണ്ണിക്കും ഹയര്‍സെക്കന്‍ഡറി തലംവരെ പഠിക്കാനുള്ള എല്ലാ സഹായവും നല്കുമെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ
പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ ഉമ്മന്‍തോമസ് അധ്യക്ഷതവഹിച്ചു. സ്പീഡ് കാര്‍ട്ടൂണിസ്റ്റ് അഡ്വ. എസ്.ജിതേഷ് മുഖ്യാതിഥി ആയിരുന്നു. ഗിരീഷിനെപ്പോലെ നല്ല മനസ്സുള്ളവരെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് വസ്തുരേഖ കൈമാറിക്കൊണ്ട് എ.ഡി.എം. എച്ച്.സലിംരാജ് പറഞ്ഞു. കൊടുമണ്‍ പഞ്ചായത്ത് നപ്രസിഡന്റ് എ.വിജയന്‍നായര്‍, തുളസീധരന്‍പിള്ള, നപ്രകാശ്, അനൂപ്ചനന്ദ്രശേഖര്‍, മധുസൂദനന്‍ നായര്‍, അജികുമാര്‍, സ്റ്റാഫ് സെക്രട്ടറി ആര്‍.സന്ധ്യ, പി.ആര്‍.സുജയന്‍ തമ്പി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ.ജയലക്ഷ്മി സ്വാഗതവും മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ ജി.മനോജ് നന്ദിയും പറഞ്ഞു.
സ്ഥലം സംഭാവനനല്കിയ ഗിരീഷിന്റെ അമ്മൂമ്മ കെ.രമണിയെ ചടങ്ങില്‍ ആദരിച്ചു. സ്പീഡ് കാര്‍ട്ടൂണിസ്റ്റ് അഡ്വ. എസ്.ജിതേഷിന്റെ ദേശീയോദ്‌നഗ്രഥന വരയരങ്ങും നടന്നു.
പ്രചോദനം മാതൃഭൂമി സീഡ് ക്ലബ്ബ്: ഗിരീഷ്
അടൂര്‍: കണ്ണന്റെ കുടുംബത്തിന് ഭൂമി ദാനംചെയ്യാന്‍ പ്രചോദനമായത് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനമാണെന്ന് പറക്കോട് പി.ജി.എം. സ്‌കൂള്‍ വിദ്യാര്‍ഥി എം.എച്ച്.ഗിരീഷ് പറഞ്ഞു. വിദ്യാര്‍ഥികളിലൂടെ സമൂഹനന്മ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് സീഡ് ചെയ്യുന്നത്. സീഡ് ക്ലബ്ബിന്റെ ഒരു സമ്മാനമായാണ് ഭൂമി നല്‍കുന്നത്. നാം എല്ലാ സുഖസൗകര്യങ്ങളോടുംകൂടി ജീവിക്കുമ്പോള്‍ ഇതൊന്നുമില്ലാത്തവര്‍ സമൂഹത്തിലുണ്ടെന്ന് ഓര്‍ക്കണം. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും സമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്തുമെന്നും അതിന്റെ പ്രസിഡന്റായ എം.എച്ച്.ഗിരീഷ് പറഞ്ഞു.