ലവ്പ്ലാസ്റ്റിക്ക് നാലാംഘട്ടം തുടക്കമായി

Posted By : ktmadmin On 22nd August 2013


കടുത്തുരുത്തി: പ്ലാസ്റ്റിക്കിന്റെ ദുര്‍വിനിയോഗം തടയാന്‍ മാതൃഭൂമി സീഡും ഈസ്‌റ്റേണ്‍ ഗ്രൂപ്പും പെലിക്കണ്‍ ഫൗണ്ടേഷന്റെ സങ്കേതിക സഹായത്തോടെ ആരംഭിച്ച ലവ് പ്ലാസ്റ്റിക്ക് പദ്ധതിയുടെ നാലാംഘട്ടത്തിന് കോട്ടയം ജില്ലയിലെ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ തുടക്കമായി.

ജില്ലയിലെ നാലാംഘട്ട പ്ലാസ്റ്റിക്ക് ശേഖരണത്തിന്റെ ഉദ്ഘാടനവും പ്ലാസ്റ്റിക്ക് മാലിന്യനിര്‍മ്മാര്‍ജന വാഹനത്തിന്റെ ഫ്‌ളാഗ്ഓഫും സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കല്ലറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ നിര്‍വഹിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് കിലോക്കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് നീക്കംചെയ്തത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി തരംതിരിച്ച് ശേഖരിക്കുന്ന ജോലികള്‍ കുട്ടികള്‍ ഏറ്റെടുത്തത് ഇവരുടെ ഭാവിജീവിതത്തിലും മാലിന്യനിവാരണത്തിന് പ്രചോദനമാകുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു.

സ്‌കൂള്‍ മാനേജര്‍ ഫാ. റോജി മുകളേല്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് ഏരിയാ മാനേജര്‍ കെ.യു. തോമസ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സജിമോന്‍ ജോസഫ്, അനീഷ് പാലയ്ക്കാമറ്റം എന്നിവരും സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം.എല്‍. ജോര്‍ജ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഗ്രേസി കുര്യാക്കോസ്, മേരി ജോസഫ്, പി.കെ. രഘുനാഥ് എന്നിവരും പ്രസംഗിച്ചു.

 

Print this news