ഇരിങ്ങാലക്കുട: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളും അനീതിയുമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം ജനങ്ങളുടെ മനസ്സില്‍ കുട്ടിത്തം നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന്‍ പറഞ്ഞു. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ വായനവാരത്തോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിലാണ് രാമനാഥന്‍ ഇക്കാര്യം പറഞ്ഞത്.
പക്വതവന്ന മുതിര്‍ന്നവരിലും അല്‍പ്പം കുട്ടിത്തം അനിവാര്യമാണ്. കാര്‍ട്ടൂണ്‍ ചാനലുകളുടെയും കമ്പ്യൂട്ടര്‍ ഗെയ്മുകളുടെയും അതിപ്രസരത്തില്‍ കുട്ടികള്‍ ബാലസാഹിത്യകൃതികള്‍ വായിക്കുന്നത് കുറഞ്ഞുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സീഡ് കോ-ഓഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, നൂറിന്‍ റിയ, ജിബിഷ, ഗൗരി കെ. കര്‍ത്ത, വിഷ്ണു, സംഗീത, ശ്രീലക്ഷ്മി, അഞ്ജനാ ശ്രീധര്‍, ആതിര തിലക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.