മുള്ളേരിയ: സീഡ് അംഗങ്ങളുടെ അധ്വാനംകൊണ്ട് ഇല്ലാതായത് ലോഡ് കണക്കിന് മാലിന്യം. പകര്‍ച്ചരോഗം തടയുന്നതിന്റെ ഭാഗമായി മുള്ളേരിയ ടൗണ്‍ വൃത്തിയാക്കാനാണ് സീഡ് അംഗങ്ങള്‍ ഇറങ്ങിയത്. കോ ഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ഇരുപതോളം കുട്ടികളാണ് പങ്കെടുത്തത്.
മൂന്നുമണിക്കൂറിലധികം സമയം സീഡ് അംഗങ്ങള്‍ക്കൊപ്പം യു.പി. സ്കൗട്ട് അംഗങ്ങള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍, പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി അടക്കമുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിന്റെ വക കുട്ടികള്‍ക്ക് ഭക്ഷണവും നല്കി. കെട്ടിക്കിടക്കുന്ന വെള്ളവും പ്രത്യേക ശ്രദ്ധയോടെ ഒഴിവാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനനി നേതൃത്വം നല്കി.