കൊട്ടില: ശുചിത്വ വാര്‍ഡ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ വീടുകളില്‍ തുണിസഞ്ചി നല്‍കുന്ന പദ്ധതിക്ക് കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബ് തുടക്കം കുറിച്ചു.
ആദ്യഘട്ടം എന്ന നിലയില്‍ സ്‌കൂളിന് സമീപത്തെ 60 വീടുകളിലാണ് കോട്ടണ്‍ തുണിസഞ്ചി വിതരണം ചെയ്യുന്നത്.
കൂടാതെ കൊതുകുജന്യരോഗങ്ങളെക്കുറിച്ചും, പകരുന്ന വിധവും, ലക്ഷണങ്ങളും വിശദമാക്കുന്ന 'ലഘുലേഖയും' വീടുകളില്‍ വിതരണം ചെയ്തു. വിതരണ പദ്ധതി പ്രഥമാധ്യാപകന്‍ വി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.നാരായണന്‍, കെ.ടി.ശാരദ പി.വി.നളിനി എന്നിവര്‍ നേതൃത്വം നല്‍കി.