വരടിയം ഗവ. യു.പി. സ്‌കൂളില്‍ വിവിധ പരിപാടികള്‍ക്ക് വായനദിനത്തില്‍ ആരംഭമായി. കവയിത്രിയും നര്‍ത്തകിയുമായ സംപ്രീത വായനവാരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അവണൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ്‌മെമ്പര്‍ സുജ രാജു അധ്യക്ഷയായി. മാതൃഭൂമി സീഡിന്റെ സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ. വിനോദ്ചന്ദ്രന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപിക എ.ടി. പത്മിനി ആരംഭം കുറിച്ചു. യോഗത്തില്‍ ഡോ. പി.എം. ദാമോദരന്‍, പി.വി. സൈമി മേരിദാസ്, ധന്യ ബിജു, പി.കെ. കോമളവല്ലി, രുക്മിണി പി.എല്‍. എന്നിവര്‍ പ്രസംഗിച്ചു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.