ശ്രീകണ്ഠപുരം: മാതൃഭൂമി 'സീഡ്' പദ്ധതിയിലൂടെ കെ.കെ.എന്‍.എം. എ.യു.പി.സ്‌കൂള്‍ ഇനി തേന്‍ സ്‌കൂളാകും. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി തേന്‍ നല്കുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമായി. സ്‌കൂളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള തേനീച്ചവളര്‍ത്തല്‍ പരിശീലനത്തിനും തുടക്കമായി. വളക്കൈ നെടുമുണ്ടയിലെ മലബാര്‍ ഹണി ആന്‍ഡ് ഫുഡ്പാര്‍ക്കിന്റെ സഹകരണത്തോടെ ഹണി പാര്‍ക്കില്‍ ഉത്പാദിപ്പിക്കുന്ന 'ഹോളി ബീ' തേനാണ് കുട്ടികള്‍ക്ക് നല്കുന്നത്.
ജില്ലാ പഞ്ചായത്തംഗം ഡോ. കെ.വി.ഫിലോമിന 'തേന്‍ സ്‌കൂള്‍' പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടി മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.കെ.ലക്ഷ്മണന്‍ അധ്യക്ഷനായി. മാതൃഭൂമി ശ്രീകണ്ഠപുരം ലേഖകന്‍ ടി.പി.രാജീവന്‍ പദ്ധതി വിശദീകരിച്ചു. മലബാര്‍ ഹണി പാര്‍ക്ക് ഡയറക്ടര്‍മാരായ ഷാജു ജോസഫും സി.മനോജ്കുമാറും സ്‌കൂള്‍ ലീഡര്‍ നന്ദന കെ.വിജയന്‍, ഡെപ്യൂട്ടി ലീഡര്‍ ആദിത്യ് പദ്മനാഭന്‍ എന്നിവര്‍ക്ക് തേന്‍ കൈമാറി.
ഗ്രാമപ്പഞ്ചായത്തംഗം പി.വി.രജിത, പി.ടി.എ. പ്രസിഡന്റ് കെ.പി.മോഹനന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് സെലിന്‍ ടോമി, സ്‌കൂള്‍ മാനേജര്‍, ഇ.കെ.ചന്ദ്രഹാസന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ എ.രാമന്‍ സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.പി.ബേബി നന്ദിയും പറഞ്ഞു.