തലശ്ശേരി: മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന 'വര്‍ണക്കൊയ്ത്ത്' പോസ്റ്റര്‍ രചനാ കൂട്ടായ്മയില്‍ തയ്യാറാക്കിയ പോസ്റ്ററുകളുടെ ആദ്യ പ്രദര്‍ശനം കാവുമ്പടി സി.എച്ച്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ചിത്രകാരി ആശ്രയയും കര്‍ഷകന്‍ എ.ദിവാകരനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മിനി ജോസഫ്, എം.പി.വത്സല, കെ.പി.അനൂപ് എന്നിവര്‍ സംസാരിച്ചു. 40 കുട്ടികള്‍ ചിത്രരചന നടത്തി. എം.സുബൈര്‍ സ്വാഗതവും ടി.സുമിഷ നന്ദിയും പറഞ്ഞു. പോസ്റ്റര്‍പ്രദര്‍ശനം നടക്കുന്ന തീയതിയും സ്‌കൂളുകളും താഴെ പറയുന്നു. ആഗസ്ത് 20 തലശ്ശേരി സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്, മൊകേരി രാജീവ്ഗാന്ധി എച്ച്.എസ്.എസ്, 21-പാതിരിയാട് കെ.ആര്‍.എച്ച്.എസ്.എസ്, പാട്യം വെസ്റ്റ് യു.പി.സ്‌കൂള്‍, പാനൂര്‍ കെ.കെ.വി.എച്ച്.എസ്.എസ്, 23: കടവത്തൂര്‍ എച്ച്.എസ്, കൂത്തുപറമ്പ് എച്ച്.എസ്, ശിവപുരം എച്ച്.എസ്, കീഴൂര്‍ വാഴുന്നോര്‍ യു.പി.സ്‌കൂള്‍, 24: കതിരൂര്‍ ജി.വി.എച്ച്.എസ്.എസ്, ചിറക്കര ജി.എച്ച്.എസ്.എസ്, കൂടാളി എച്ച്.എസ്.എസ്, 26: കോളയാട് സെന്റ് തോമസ് എച്ച്.എസ്, 27: തലശ്ശേരി എം.എം എച്ച്.എസ്.എസ്, 29: ചാവശ്ശേരി എച്ച്.എസ്.എസ്, 30: ഗവ. ബ്രണ്ണന്‍ എച്ച്.എസ്.എസ്. തലശ്ശേരി.