കാര്‍ഷികസ്മൃതികളുണര്‍ത്തി 'വര്‍ണക്കൊയ്ത്ത്'

Posted By : knradmin On 22nd August 2013


 തലശ്ശേരി: കേരളത്തിന്റെ കാര്‍ഷികസ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്ന് കര്‍ഷകദിനത്തില്‍ ചിത്രകലാ അധ്യാപകര്‍ ഒത്തുചേര്‍ന്നു. മാതൃഭൂമി 'സീഡി'ന്റെ നേതൃത്വത്തിലാണ് ഇവര്‍ തലശ്ശേരിയില്‍ വര്‍ണക്കൊയ്ത്ത് എന്ന പോസ്റ്റര്‍ രചനാ കൂട്ടായ്മ നടത്തിയത്.

 പുന്നെല്ലിന്‍കതിര്‍ കൊത്തിപ്പറക്കുന്ന പച്ചപ്പനന്തത്തയും കൊയ്‌തെടുത്ത കറ്റയുമായി പോകുന്ന കര്‍ഷകസ്ത്രീയും വിളവെടുക്കുന്ന സ്ത്രീയും കൊയ്ത്തും പോസ്റ്ററുകളില്‍ രൂപംകൊണ്ടു.
 പ്ലാസ്റ്റിക് കവറിനകത്ത് ജന്മമെടുത്ത കുഞ്ഞ് കവറിന് പുറത്തേക്ക് വരുന്ന മരത്തിന് വളമാകുന്നതും മണ്ണെടുത്ത് കുന്നിനെ ചൂഷണംചെയ്യുന്നതും നിറഞ്ഞ പുഴയും സമ്പന്നമായ ഭൂമിയും അധ്യാപകര്‍ ചിത്രീകരിച്ചു.
ബി.ഇ.എം.പി. സ്‌കൂളില്‍ നടന്ന വര്‍ണക്കൊയ്ത്ത് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കര്‍ഷകോത്തമ പുരസ്‌കാര ജേതാവ് കെ.വി.ഗോപി മുഖ്യ പ്രഭാഷണം നടത്തി.ആത്മാര്‍ഥതയോടെ ചെയ്താല്‍ ഏതു കൃഷിയിലും വിജയംനേടാമെന്ന് മുഴുവന്‍സമയ കര്‍ഷകനായ ഗോപി പറഞ്ഞു.
തലശ്ശേരി ഡി.ഇ.ഒ. ദിനേശന്‍ മഠത്തില്‍ അധ്യക്ഷനായി. ടി.ദീപേഷ് സ്വാഗതവും പൊന്ന്യം ചന്ദ്രന്‍ നന്ദിയും പറഞ്ഞു. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് മാനേജര്‍ ജോബി പി.പൗലോസ് പങ്കെടുത്തു. തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ ചിത്രകലാ അധ്യാപകരുടെ കൂട്ടായ്മയായ ക്രയോണിന്റെ സഹകരണത്തോടെയാണ് പോസ്റ്റര്‍ രചന നടത്തിയത്.
ടി.ദീപേഷ്, പൊന്ന്യം ചന്ദ്രന്‍, അരുണ്‍ജിത്ത് പഴശ്ശി, പി.എം.സുനില്‍. കെ.ദേവന്‍, എം.ജെ.ജോര്‍ജ്, കെ.സുനില്‍ബാബു, ഹാരിസ് കാവില്‍, കെ.പി.പുരുഷു, പി.പി.സനേഷ്, സുരേഷ്‌സാബു, കെ.മനോജ്, ഇ.ഗോവിന്ദരാജ്, കെ.ഹരിദാസ്, ടി.ടി.ബേബി, കെ.വി.പ്രേമരാജന്‍, ഇ.അനിരുദ്ധന്‍, പി.വി.ശ്രീനിവാസന്‍, മധു മടപ്പള്ളി, സുശാന്ത് കൊല്ലറക്കല്‍, കെ.രാജേഷ്, കെ.വി.വിജയലക്ഷ്മി, എന്‍.ആനി ജോസഫ്, കെ.പി.ബോബി സഞ്ജീവ്, വി.മനോജ്, ടി.ഭരതന്‍, ജോളി എം.സുധന്‍, കെ.മോഹനന്‍, എം.വിനോദ്കുമാര്‍, ഫ്രഡറിക് ബരീഡ്, കെ.ജോയ്കുമാര്‍, സി.മധുസൂദനന്‍, ടി.പി.ശ്രീധരന്‍, കെ.സുരേഷ്ബാബു, പി.മജീദ്, രവീന്ദ്രന്‍, കെ.ധനീഷ് എന്നിവര്‍ രചന നടത്തി.
 

Print this news