പയ്യന്നൂര്‍:സമൂഹത്തില്‍ മാറാരോഗം പിടിപെട്ട് അവശതയനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്. സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ 'സാന്ത്വനം കാരുണ്യനിധി'ക്ക് തുടക്കംകുറിച്ചു.
മുന്‍ പ്രധാനാധ്യാപകന്‍ പി.കുഞ്ഞികൃഷ്ണന്‍ നമ്പൂതിരിയില്‍നിന്ന് ആദ്യ തുക കൈപ്പറ്റി പദ്ധതിയുടെ ഉദ്ഘാടനം സി.കൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഇനിമുതല്‍ സീഡ് അംഗങ്ങളുടെ പിറന്നാല്‍ ദിനത്തില്‍ മിഠായി വാങ്ങിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സാന്ത്വനം കാരുണ്യനിധിയില്‍ നിക്ഷേപിക്കും. ഇതിനു പുറമെ രക്ഷിതാക്കളില്‍നിന്നും നാട്ടുകാരില്‍നിന്നും കാരുണ്യനിധിയിലേക്ക് സംഭാവന സ്വീകരിക്കും.
ചടങ്ങില്‍ പി.ശശിധരന്‍, കോട്ടമ്പത്ത് നാരായണന്‍, ടി.തമ്പാന്‍, എം.കണ്ണന്‍, കെ.എം.അനില്‍കുമാര്‍, എ.രാധാകൃഷ്ണന്‍, സി.ശ്രീലത, സി.കെ.രമേശന്‍, സിദ്ധാര്‍ഥ് സതീശന്‍ എന്നിവര്‍ സംസാരിച്ചു.