ഇരിങ്ങാലക്കുട: സീഡിന്റെ നേതൃത്വത്തില്‍ നടത്തിയ ഫാ. ഡോ. ജേക്കബ്ബ് വടക്കുംചേരിയുടെ പ്രകൃതിജീവനം ചികിത്സാരീതികളെക്കുറിച്ചുള്ള ക്ലാസ് ശ്രദ്ധേയമായി. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചത്. ശരിയായ ശ്വസനം, ശുദ്ധജലപാനം, പരിശുദ്ധ ഭക്ഷണം, മിതമായ വ്യായാമം, ആവശ്യമായ വിശ്രമം, നല്ല മനസ്സ്, നല്ല സമൂഹം എന്നിവയുണ്ടെങ്കില്‍ അസുഖങ്ങള്‍ മാറുമെന്നത് ലളിതമായ രീതിയില്‍ വടക്കുംചേരി കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുത്തു. കുട്ടികളുടെ സംശയനിവാരണവും അദ്ദേഹം നടത്തി. കുട്ടികള്‍ക്ക് പുറമെ അദ്ധ്യാപകരും രക്ഷിതാക്കളും ക്ലാസ്സില്‍ പങ്കെടുത്തു. പി.ടി.എ. പ്രസിഡന്റ് കെ.സി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമ കെ. മേനോന്‍, മെജോ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.