കൊതുക് ദിനാചരണം നടത്തി

Posted By : Seed SPOC, Alappuzha On 21st August 2013


 

 
ആലപ്പുഴ:പൊതുജനാരോഗ്യരംഗം നേരിടുന്ന പ്രധാന പ്രശ്‌നം കൊതുകുജന്യ രോഗങ്ങളുടെ വ്യാപനമാണെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ അഡീഷണല്‍ പ്രൊഫ. ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു. ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലോക കൊതുകുദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ റൊണാള്‍ഡ് റോസ് അനുസ്മരണവും ജില്ലാതല പ്രശ്‌നോത്തരി മത്സരവും ആലപ്പുഴ മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫ. ഡോ. പി.എസ്. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.  ഐ.എം.എ. ജില്ലാ പ്രസിഡന്റ് ഡോ. ഇ.കെ. ആന്റണി അധ്യക്ഷത വഹിച്ചു. എ. ഹബീബ് മുഹമ്മദ്, എ. സെലീന, കെ. നാസര്‍, എം.എ. സിദ്ധിഖ്, കെ. ശിവകുമാര്‍, സുധീര്‍ നമ്പാശ്ശേരി, പി.കെ. അനീഷ്, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാതല ക്വിസ് മത്സരവിജയികള്‍ക്ക് മാസ് മീഡിയ ഓഫീസര്‍ റമിയ ബീഗം സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആലപ്പുഴ കാര്‍മല്‍ എച്ച്.എസ്.എസ്സിലെ മൊബിന്‍ തോമസ് ഒന്നാം സമ്മാനവും ലജ്‌നത്ത് സ്കൂളിലെ എസ്. അര്‍ജുന്‍ രണ്ടാം സ്ഥാനവും നേടി.
തുമ്പോളി സെന്റ് തോമസ് ഹൈസ്കൂളിലെ സീഡ്, ഇക്കോ- ഹെല്‍ത്ത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കൊതുകുദിനാചരണം നടത്തി. ആലപ്പുഴ ഇ.എസ്.ഐ. ആശുപത്രിയിലെ ഡോ. അമന്‍ സുദീപ് ബോധവത്കരണ ക്ലാസ്സെടുത്തു. പ്രഥമാധ്യാപിക ജെസ്സി ഫ്‌ളോറന്‍സ് അധ്യക്ഷത വഹിച്ചു. പോസ്റ്റര്‍ പ്രദര്‍ശനം, കൊതുകുനിര്‍മാര്‍ജന സന്ദേശറാലി എന്നിവയുമുണ്ടായിരുന്നു.
    അധ്യാപകരായ ആര്‍. ഉഷ, രേഖ ജേക്കബ്, സിന്ധു സ്റ്റീഫന്‍, ആനിമോള്‍, ഉഷ, പി.എ. ജോര്‍ജ്, റോബിച്ചന്‍, അലക്‌സ്, സാന്‍സിലോ, വിന്‍സെന്റ്, വിദ്യാര്‍ഥി പ്രതിനിധി അമല യേശുദാസ് എന്നിവര്‍ നേതൃത്വം നല്‍കി. 
 

Print this news