പുന്നപ്ര: ഭക്ഷ്യസുരക്ഷ കുട്ടികളില്‍ സംസ്കാരമായി മാറ്റാന്‍ വാടയ്ക്കല്‍ സെന്റ് ലൂര്‍ദ്ദ് മേരി യു.പി.സ്കൂളില്‍ "മാതൃഭൂമി' സീഡിന്റെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങി. ആദ്യഘട്ടമായി സ്കൂളിലെ 329 കുട്ടികളുടെ വീടുകളില്‍ പ്രതിദിന ധാന്യഉപഭോഗ വിവരശേഖരണം നടത്തും. വീടുകളില്‍ പ്രതിദിനം ഉപയോഗിക്കുന്ന ധാന്യത്തിന്റെ അളവ് കണക്കാക്കുകയാണ് വിവരശേഖരണത്തിന്റെ ലക്ഷ്യം.
40 കുട്ടികള്‍ വീതമുള്ള എട്ട് അയല്‍ബന്ധ സമിതികളായി സ്കൂളിലെ ആകെ കുട്ടികളെ തിരിച്ചിരിക്കുയാണ്. അയല്‍ബന്ധ സമിതികളുടെ നേതൃത്വത്തിലാണ് വീടുകളില്‍ വിവരശേഖരണം. ഇതിനായി പ്രത്യേക ഫോറവും തയ്യാറാക്കിയിട്ടുണ്ട്. സമിതി ലീഡര്‍മാര്‍വഴി ഫോറം വീടുകളിലെത്തിക്കും.
സ്കൂളിലെ സീഡ് പദ്ധതി കര്‍ഷകദിനത്തില്‍ അസിസ്റ്റന്റ് മനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കുറ്റിവീട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലീഡര്‍ പി.എസ്.ഷാരോണിന് ഫോറം കൈമാറി വിവരശേഖരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പ്രഥമാധ്യാപകന്‍ ടി.ബി.മൈക്കിള്‍ സ്വാഗതം പറഞ്ഞു. സ്കൂളില്‍ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് അധ്യാപകന്‍ വി.ജെ.മാര്‍ട്ടിനും സീഡിനെക്കുറിച്ച് മാതൃഭൂമി പ്രതിനിധി വി.എസ്.ജോണ്‍സനും വിശദീകരിച്ചു. സീഡ് സ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍ മേരി റീന, അധ്യാപകരായ നിഷ യേശുദാസ്, ബി.യേശുദാസ് എന്നിവരും സന്നിഹിതരായി.