ചാരുംമൂട്: താമരക്കുളം വി.വി. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി തളിര് സീഡ്ക്ലബ് കര്‍ഷകദിനം ആചരിച്ചു. കാര്‍ഷിക ബോധവത്കരണ ക്ലാസ്സും കര്‍ഷകനെ ആദരിക്കലും നടത്തി. കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായി.
താമരക്കുളം കൃഷിഭവന് മികച്ച പച്ചക്കറി കര്‍ഷകനായി തിരഞ്ഞെടുത്ത റിട്ട. അധ്യാപകന് ഭാസുരനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മണിയമ്മ പൊന്നാട അണിയിച്ചു. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീദേവിയമ്മ, പ്രിന്‍സിപ്പല്‍ ജിജി എച്ച്. നായര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്, ഡെപ്യൂട്ടി എച്ച്.എം. പി. ശശിധരന് നായര്‍, സ്റ്റാഫ് സെക്രട്ടറി എ.എന്‍. ശിവപ്രസാദ്, അബ്ദുള്‍ ലത്തീഫ്, മാലിനി, സജി കെ. വര്‍ഗീസ്, റാഫി രാമനാഥ് എന്നിവര്‍ പ്രസംഗിച്ചു. ഭാസുരന്‍ ക്ലാസ്സെടുത്തു.
പഴയകാല കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനത്തില്‍ കലപ്പ, ചക്രം, അറ, മരം, നുകം, നിലംതല്ലി, തലപ്പാള, കുടുക്ക, അരിപ്പെട്ടി, നിറപറ, നാഴി, തുടം, കുട്ടകള്‍ തുടങ്ങി അമ്പതോളം ഉപകരണങ്ങള്‍ ഉണ്ടായിരുന്നു.