ഗ്രൗണ്ടില്‍ നടന്ന മാതൃഭൂമി സീഡ് പരിസ്ഥിതി ഫുട്‌ബോളില്‍
ആലപ്പുഴ ടി.ഡി.എച്ച്.എസ്സും
സെന്റ് മൈക്കിള്‍സ് തത്തം
പള്ളിയും തമ്മില്‍ നടന്ന മത്സരം
ആലപ്പുഴ: പ്രകൃതി സംരക്ഷണത്തിന് മരം നടീല്‍ പ്രോത്സാഹിപ്പിക്കാന്‍ പരിസ്ഥിതി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി. ആലപ്പുഴ എസ്.ഡി.വി. ബോയ്‌സ് എച്ച്.എസ്സിലെ സീഡ് ക്ലബാണ് മത്സരം സംഘടിപ്പിച്ചത്. ടൂര്‍ണമെന്റില്‍ പിറന്ന 30 ഗോളുകള്‍ക്ക് തുല്യമായി കനാല്‍ തീരത്ത് 30 മരങ്ങള്‍ നടും. മത്സരത്തില്‍ തത്തംപള്ളി സെന്റ് മൈക്കിള്‍സ് എച്ച്.എസ്. ഒന്നാം സ്ഥാനം നേടി. ഇവര്‍ക്ക് 1,000 രൂപയും എവര്‍ റോളിങ് ട്രോഫിയും സമ്മാനമായി നല്‍കി. രണ്ടാം സ്ഥാനം ലഭിച്ച സെന്റ്.തോമസ് എച്ച്.എസ്. തുമ്പോളിക്ക് ഫുട്‌ബോളാണ് സമ്മാനം കിട്ടിയത്.
ആലപ്പുഴ എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു. അധ്യാപകരായ ബി.ആര്‍. സുധി, സ്‌നേഹശ്രീ, സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയില്‍നിന്ന് 10 സ്‌കൂളുകളില്‍ നിന്നായി 100 കുട്ടികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.