പനച്ചിക്കാട്: ദക്ഷിണമൂകാംബിയിലെ നവരാത്രിയാഘോഷദിനങ്ങളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകരും സേവനനിരതരായി. ചാന്നാനിക്കാട് സ്വാമിവിവേകാനന്ദ പബ്ലിക് സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് ക്ഷേത്രപരിസരം വൃത്തിയാക്കി മാതൃക കാട്ടിയത്.
അധ്യാപകരും കുട്ടികളുംചേര്‍ന്ന് ക്ഷേത്രമുറ്റവും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കടലാസ്, പേപ്പര്‍ഗ്ലാസ്സുകള്‍ തുടങ്ങി റോഡിലും മറ്റും കുന്നുകൂടിയ മാലിന്യങ്ങള്‍ ചാക്കില്‍ ശേഖരിച്ചു.
സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ചിത്ര എസ്.നായര്‍, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ലീലാമ്മ ജേക്കബ്, അജിതാ ബി.നായര്‍, രതിമോള്‍, ദിനിജ ദിവാകരന്‍, കവിത ചന്ദ്രശേഖരന്‍, കവിത, ജോജി, ഷീല, ശ്രീവിദ്യ, ആശ, സുമ, സിനു തുടങ്ങിയ അധ്യാപകരും കുട്ടികളും നേതൃത്വംനല്‍കി.