കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നഗരങ്ങളിലും ഗ്രാമങ്ങളിലും ഫ്‌ളക്‌സ് ഉപയോഗം വ്യാപകം.
പ്ലാസ്റ്റിക് മുക്തമായ തിരഞ്ഞെടുപ്പിന് ജില്ലാഭരണകൂടം പരിപാടി തയ്യാറാക്കിയ സാഹചര്യത്തിലും നാടെങ്ങും പ്രചാരണരംഗത്ത് പ്ലാസ്റ്റിക്കിന് കുറവൊന്നുമില്ല. ചെറുതും വലുതുമായ നൂറുകണക്കിന് ഫ്‌ളക്‌സ് ബോര്‍ഡുകളാണ് വഴിയോരത്തും മരത്തിലുമെല്ലാമായി സ്ഥാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും വലിച്ചെറിയുന്ന 60 ടണ്ണോളം ഫ്‌ളക്‌സ് മണ്ണിലേക്ക് വന്നുചേരുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. ഈ അജൈവമാലിന്യം മണ്ണിനെ മലിനമാക്കും. ജനപ്രതിനിധികളാകാന്‍ തയ്യാറെടുക്കുന്ന ഓരോ സ്ഥാനാര്‍ഥിയും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. മണ്ണിനെ മനസ്സിലാക്കുകയും ഫ്‌ളക്‌സ് ഉപയോഗത്തെ എതിര്‍ക്കുന്നവരുമായിരിക്കണം നാളെയുടെ ജനപ്രതിനിധികളെന്ന് സമ്മതിദായകരും ഉറപ്പാക്കണം.
ടി.പി.അഞ്ജന,
കാടാങ്കുനി യു.പി.സ്‌കൂള്‍, അണിയാരം