ഉളിക്കല്‍: അന്താരാഷ്ട്ര മണ്ണുവര്‍ഷാചരണത്തിന്റെ ഭാഗമായി നുച്യാട് ഗവ. യു.പി. സ്‌കൂളില്‍ ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് പ്രവര്ത്തകരാണ് പരിപാടി നടത്തിയത്.
രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടത്തുന്ന മണ്ണുപരിശോധനാ ക്യാമ്പിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. ക്ലാസിന്റെ ഉദ്ഘാടനം പാപ്പിനിശ്ശേരി കൃഷി ഓഫീസര്‍ കെ.ടി.രമ നിര്‍വഹിച്ചു. ഉളിക്കല്‍ അസി. കൃഷി ഓഫീസര്‍ കെ.വി.അശോക്കുമാര്‍ അധ്യക്ഷതവഹിച്ചു. കൃഷി അസി. മനീഷ്, സീഡ് പ്രതിനിധി ഫാത്തിമത്തുല്‍ സുആദ, സീഡ് കോഓര്‍ഡിനേറ്റര്‍ എ.ഷറഫുദ്ദീന്‍, പരിസ്ഥിതി ക്ലബ് കോഓര്‍ഡിനേറ്റര്‍ കെ.വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.