കറിവേപ്പിന്‍തൈ വിതരണം

Posted By : knradmin On 23rd October 2015


 

 
ചെറുപുഴ: തിരുമേനി എസ്.എന്.ഡി.പി. എല്‍.പി. സ്‌കൂളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കറിവേപ്പിന്‍തൈ വിതരണം ചെയ്തു. വിഷരഹിത കറിവേപ്പില എല്ലാ വീടുകളിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് തൈവിതരണം ചെയ്തത്. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി.പി.ദാസന്‍ വിതരണോദ്ഘാടനം നടത്തി. സ്‌കൂള്‍ മാനേജര്‍ പി.എന്‍.രാജന്‍, പി.ടി.എ. പ്രസിഡന്റ് കെ.കെ.ജോയി, പ്രഥമാധ്യാപിക വി.എന്‍.ഉഷാകുമാരി, സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ പി.എം. സെബാസ്റ്റ്യന്‍, മഞ്ജു മധു, അധ്യാപകരായ എന്‍.ജെ.വര്‍ഗീസ്, ഷാജന്‍ ജോസ്, ടി.നിഷാകുമാരി, ഇ.എ.റാണി, പാപ്പച്ചന്‍ തെക്കുംചേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏറ്റവും നന്നായി തൈ പരിപാലിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. ചടങ്ങുകള്‍ക്ക് സീഡ് ഹരിതസേന നേതൃത്വം നല്‍കി. 
 
 
 
 
 

Print this news