കൊട്ടില: കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്‌ളബ് നെല്‍ക്കൃഷി കൊയ്തുത്സവം പ്രഥമാധ്യാപകന്‍ വി.ഗോവിന്ദന്റെ അധ്യക്ഷതയില്‍ ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്രീദേവി ഉദ്ഘാടനംചെയ്തു. ആതിര നെല്‍വിത്ത് ഉപയോഗിച്ച് ചെയ്ത കൃഷിയില്‍നിന്ന് നൂറുമേനി വിളവാണ് ലഭിച്ചത്. തുടര്‍ച്ചയായി ആറാംവര്‍ഷമാണ് കൃഷിചെയ്യുന്നത്. നാടന്‍പാട്ടുപാടി കൊയ്ത്തും മെതിയും വിദ്യാര്‍ഥികള്‍ ഉത്സവമാക്കി. കോ ഓര്‍ഡിനേറ്റര്‍ എ.നാരായണന്‍, കെ.പുഷ്പകുമാരി എന്നിവര്‍ നേതൃത്വംനല്കി.