പ്രൊഫ. ജോണ്‍ സി.ജേക്കബ് അനുസ്മരണം

Posted By : knradmin On 23rd October 2015


 

 
പെരിങ്ങോം: മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃഭൂമി സീഡ് ഇക്കോ ക്ലബ്ബും ഭൂമിത്രസേന ക്ലബ്ബും പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ജോണ്‍ സി.ജേക്കബിന്റെ അനുസ്മരണാര്‍ഥം ജൈവവൈവിധ്യ പഠന ക്യാമ്പ് നടത്തി. വടവന്തൂര്‍ നിരണിഞ്ചാല്‍കാവില്‍ നടന്ന ക്യാമ്പ് പ്രിന്‍സിപ്പല്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
 ചടങ്ങില്‍ സി.ഐ.വത്സല അധ്യക്ഷതവഹിച്ചു. സീക്ക് സെക്രട്ടറി വി.സി.ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. 
എം.എം.സുരേഷ്, എം.എസ്.സീമ, ജീന ബാബു, കെ.എം.ദീപ്തി, കെ.വി.സൗമ്യ, സ്‌കൂള്‍ ലീഡര്‍ സി.വി.വിഷ്ണുപ്രസാദ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.വി.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
 

Print this news