ഏറ്റുകുടുക്ക: സീഡ് വിശിഷ്ട ഹരിത വിദ്യാലയത്തിന് സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനം നേടിയ ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍ക്ക് പി.ടി.എ. സ്വീകരണം നല്കി.
സി.കൃഷ്ണന്‍ എം.എല്‍.എ. ഉപഹാരം നല്കി. കാങ്കോല്‍ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
മികച്ച സീഡ് റിപ്പോര്‍ട്ടര്‍ പുരസ്‌കാരം ലഭിച്ച ഒ.കെ.നിഖില്‍ജിത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഗൗരി ഉപഹാരം നല്കി. പയ്യന്നൂര്‍ ഉപവിദ്യാഭ്യാസ ഓഫീസര്‍ വി.എം.രാജീവന്‍, വി.വി.മല്ലിക, കെ.സുലോചന, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ രവീന്ദ്രന്‍, പ്രഥമാധ്യാപിക സി.ശ്രീലത, എന്‍.ഭരത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.