വന്യജീവി വാരാഘോഷം

Posted By : knradmin On 23rd October 2015


 

 
പെരിങ്ങോം: മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ഇക്കോ ക്ലബ്ബും ഭൂമിത്രസേന ക്ലബ്ബും വന്യജീവി വാരാഘോഷം നടത്തി. സ്‌കൂളിനടുത്തുള്ള ഇടനാടന്‍ ചെങ്കല്‍ക്കുന്നിലെ ശലഭങ്ങള്‍, പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവയെ വിദ്യാര്‍ഥികള്‍ നിരീക്ഷിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും വന്യജീവിസംരക്ഷണ പ്രതിജ്ഞയെടുത്തു. ഇടനാടന്‍ ചെങ്കല്‍ക്കുന്നില്‍ വളരുന്ന പൂടപ്പഴം (ആകാശമുട്ടായി) ചെടിയുടെ ഇലയില്‍ തീച്ചിറകന്‍ ചിത്രശലഭം മുട്ടയിടുന്നത് വിദ്യാര്‍ഥികള്‍ നേരിട്ട് കണ്ടു. തീച്ചിറകന്‍ ചിത്രശലഭത്തിന്റെ ലാര്‍വകളെയും നീരിക്ഷിച്ചു. പ്രിന്‍സിപ്പല്‍ കെ.സുരേന്ദ്രന്‍ വന്യജീവി വരാഘോഷം ഉദ്ഘാടനം ചെയ്തു. 
ചടങ്ങില്‍ എം.വി.ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു. എം.എം.സുരേഷ്, പി.കെ.അശോകന്‍, സീഡംഗം എം.സിദ്ധാര്‍ഥ്, സീഡ് ഭൂമിത്രസേന കോ ഓര്‍ഡിനേറ്റര്‍ പി.വി.പ്രഭാകരന്‍, വി.വി.ദേവപ്രിയ എന്നിവര്‍ പ്രസംഗിച്ചു.
 
 
 
 

Print this news